![](/wp-content/uploads/2020/05/shan.jpg)
കൊല്ലം: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ കോണ്‍ക്രീറ്റ് ജനല്‍ മറിഞ്ഞുവീണ് നാലര വയസുകാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി ഷാ മന്‍സിലില്‍ മുഹമ്മദ് ഷാന്‍-ജസ്ന ദമ്പതികളുടെ മകന്‍ അയാന്‍ ഷായാണ് മരിച്ചത്. അമ്മ മുകളിലത്തെ നിലയില്‍ കൊച്ചുകുട്ടികള്‍ക്ക് ട്യൂഷനെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. കുഞ്ഞിനെ ഏറെനേരമായിട്ടും കാണാതിരുന്നതോടെ താഴേയ്ക്ക് ഇറങ്ങിച്ചെന്നപ്പോഴാണ് കോണ്‍ക്രീറ്റ് ജനല്‍ മറിഞ്ഞ് ദേഹത്ത് വീണ് അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments