ലഖ്‌നൗ; മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 225.39 കോടി രൂപ ബാങ്കിലൂടെ കൈമാറി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എംജിഎന്‍ആര്‍ഇജിഎ യുടെ കീഴില്‍ 22 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നുണ്ടെന്നും യുപി മുഖ്യമന്ത്രി വ്യക്തമാക്കി.
തങ്ങളുടെ ഗ്രാമങ്ങളിലും ജില്ലകളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ദരിദ്രര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനുമായി എംജിഎന്‍ആര്‍ഇജിഎ പ്രവര്‍ത്തകര്‍ക്ക് യോഗി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ് 50 ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എംജിഎന്‍ആര്‍ഇജിഎയുടെ കീഴില്‍ ഗുണഭോക്താക്കളായ ഗ്രാമീണരുടെ ഓണറേറിയം 3,630 രൂപയില്‍ നിന്ന് പ്രതിമാസം 6,000 രൂപയായി യോഗി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.
Post Your Comments