KeralaLatest NewsNewsGulf

വന്ദേ ഭാരത്: പ്രവാസികളുമായി ഇന്ന് രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ കേരളത്തിൽ

കൊച്ചി: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ന് രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ കേരളത്തിൽ. ദുബായിൽനിന്ന് കണ്ണൂരിലേക്കും ദമാമിൽനിന്ന് കൊച്ചിയിലേക്കും ആണ് എയർ ഇന്ത്യ സർവീസുകൾ. തിങ്കളാഴ്ച ദുബായ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽനിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് ഐ.എക്സ് 454 പ്രത്യേക വിമാനത്തിൽ കേരളത്തിലെത്തിലെത്തിയത് 361 പേരാണ്. 30 ഗർഭിണികൾ ഉൾപ്പെടെ 177 യാത്രക്കാരാണ് ദുബായ്-കൊച്ചി വിമാനത്തിൽ ഉണ്ടായിരുന്നത്.

പ്രാദേശികസമയം ഉച്ചയ്ക്ക് 1.45-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഏറെ വൈകി 3.20-നാണ് പുറപ്പെട്ടത്. യാത്രക്കാർക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റും ശരീരോഷ്മാവ് പരിശോധനയും നടത്തിയിരുന്നു. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്കാണ് യാത്രാനുമതി നൽകിയത്.

യു.എ.ഇ. യിലുള്ള പ്രവാസികളായ ഇന്ത്യക്കാരിൽ കൂടുതലും കേരളീയരാണ്. ഗർഭിണികൾക്കും കുട്ടികൾക്കും അടിയന്തര ചികിത്സ ആവശ്യമായവർക്കും വിസാകാലാവധി കഴിഞ്ഞവർക്കും തൊഴിലാളികൾക്കും തന്നെയായിരിക്കും തുടർന്നുള്ള വിമാനസർവീസുകളിലും മുൻഗണന നൽകുകയെന്നും കോൺസൽ ജനറൽ വിപുൽ പറഞ്ഞു. ഗർഭിണികൾക്ക് പുറമേ പ്രായമായവരും കുഞ്ഞുങ്ങളും രോഗികളുമാണ് പ്രധാനമായും വിമാനത്തിലുണ്ടായിരുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്നും അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവർക്ക് സഹായകമാകുമെന്നും കോൺസുൽ ജനറൽ പറഞ്ഞു.

ബഹ്‌റൈനിൽനിന്ന് കരിപ്പൂരിലേക്ക് 184 പേരാണ് എത്തിയത്. നേരത്തേയുണ്ടായിരുന്നതുപോലെ ബഹ്‌റൈൻ വിമാനത്താവളത്തിൽ ശരീരോഷ്മാവ് പരിശോധന മാത്രമേ ഉണ്ടായിരുന്നുള്ളൂ. റാപ്പിഡ് ടെസ്റ്റ് സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button