കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ബസ് ഏര്‍പ്പാടാക്കി നടന്‍ സോനു സൂദ്. ഇതിന് പുറമെ ഇവർക്ക് ആവിശ്യമായ ഭക്ഷണ കിറ്റുകളും അദ്ദേഹം വിതരണം ചെയ്തു.
ലോക്ഡൗണില്‍ മഹാരാഷ്ട്രയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പോകാനായി പത്ത് ബസ്സാണ് ഏര്‍പ്പാടാക്കിയത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകാനായാണ് ബസ് ഒരുക്കിയത്.
നിലവിലെ ആഗോള പ്രതിസന്ധിയില്‍, ഓരോ ഇന്ത്യക്കാരനും അവരുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം ജീവിക്കാന്‍ അര്‍ഹരാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അതിനാല്‍ കുടിയേറ്റക്കാരെ നാട്ടിലെത്താന്‍ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി തേടിയതായും താരം പറഞ്ഞു.
Post Your Comments