മസ്കത്ത് : പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി മസ്കത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം നാളെ ചെന്നൈയിലേക്ക് തിരിക്കും. 183 യാത്രക്കാർ വിമാനത്തിലുണ്ടാകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മസ്കത്തിൽ നിന്നുമുള്ള രണ്ടാമത്തെ സംഘം നാളെ ചെന്നൈയിലേക്ക് പുറപ്പെടും. ഒമാൻ സമയം വൈകുന്നേരം 4.15ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ.എക്സ് 350 വിമാനത്തിൽ 180 മുതിർന്നവരും മൂന്ന് കുട്ടികളുമാണ് യാത്ര തിരിക്കുന്നതെന്ന് മസ്കത്ത് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനൂജ് സ്വരൂപ് അറിയിച്ചു. യാത്രക്കാരുടെ തെര്‍മല്‍ സ്ക്രീനിംഗ് പരിശോധന വിമാനത്താവളത്തില്‍ നടത്തും.
Post Your Comments