
ന്യൂഡല്‍ഹി: ഇന്ത്യൻ ജനത അറിയാൻ ആഗ്രഹിക്കുന്നത് ലോക്ക് ഡൗൺ നാലാം ഘട്ടം ഉണ്ടോയെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ മൂന്നാംഘട്ടം അവസാനിക്കുന്ന സാഹചര്യത്തില്‍ വരുന്ന ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നാണ് സൂചന.
ALSO READ:രാജ്യത്ത് യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു
നേരത്തേ, മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നത്. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്രം. ലോക്ക്ഡൗണ്‍ നാലം ഘട്ടത്തിലേക്ക് നീട്ടുന്നതിന്‍റെ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന.
Post Your Comments