Latest NewsNewsIndia

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 70000 കടന്നു ; 24 മണിക്കൂറിനിടെ 87 പേർ മരിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 70,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,604 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 70,756  ആയി ഉയര്‍ന്നു. തിങ്കളാഴ്ച 87 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,293 ആയി. 22,455 പേർ രോഗമുക്തരായി. തിങ്കളാഴ്ച 1,538 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കുമ്പോഴും രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കയുയര്‍ത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button