അഗര്‍ത്തല: ആസാമിൽ നിന്ന് മുപ്പതിനായിരം രൂപ മുടക്കി കാര്‍ വിളിച്ച് വീട്ടിലെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ. ഗോബിന്ദ ദേബ്നാഥ് എന്നയാളാണ് അസാമിൽ നിന്ന് ത്രിപുരയിലെ വീട്ടിലെത്തിയത്. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് 37-കാരനായ ഗോബിന്ദ ആസ്സാമിലെ സിലാപത്തറിലുള്ള ഭാര്യാസഹോദരന്റെ വീട്ടില്‍ പോയത്. രണ്ടു തവണ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചതോടെ മറ്റു മാര്‍ഗമില്ലാതെ കാര്‍ വാടകയ്ക്കെടുത്ത് സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ ഗോബിന്ദ തീരുമാനിക്കുകയായിരുന്നു.
ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് ആദ്യം എത്തിയത്. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയതോടെ പോലീസ് ഇയാളെ വീട്ടിലെത്തിച്ചു. എന്നാല്‍ ഗോബിന്ദയെ ഭാര്യ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. രോഗിയായ അമ്മയും ചെറിയ കുട്ടിയുമാണ് വീട്ടിലുള്ളത്. ഗോവിന്ദയ്ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ തന്നെയും 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്ന അവസ്ഥയുണ്ടാകും. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസകരമാണ്. അതുകൊണ്ട് ഭര്‍ത്താവിനെ എവിടെയെങ്കിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്നാണ് തന്റെ ആവശ്യമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി ഭാര്യയെയും നാട്ടുകാരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഗോബിന്ദയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു.
Post Your Comments