കൊച്ചി: ഗള്‍ഫിന് പുറത്തുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഈ ആഴ്ച തന്നെ തുടങ്ങുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. അള്‍ജീരിയയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി അടുത്തയാഴ്ച തന്നെ സര്‍വീസ് ആരംഭിക്കും. 16-ാം തീയതി മുതല്‍ സര്‍വീസ് ആരംഭിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ എയര്‍ ഇന്ത്യയുമായി നടത്തിയെന്നും അദ്ദേഹം അറിയിച്ചു. റഷ്യയിലെ മോസ്‌കോയില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും കേരളത്തിലേക്കും ഒരു വിമാനം ഈ ആഴ്ചയോ അല്ലെങ്കില്‍ അടുത്ത ആഴ്ചയോ സര്‍വീസ് നടത്തുന്നതിനും ചർച്ച നടത്തി. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ എവിടെ എത്തിയാലും ഇന്ത്യയിലേക്ക് വരാനാകും വിധം സര്‍വീസ് ഈ ആഴ്ച ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
Read also: മലയാളികളുമായി കർണാടക കോണ്‍ഗ്രസിന്റെ ആദ്യ ബസ് പുറപ്പെട്ടു
ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളിലുള്ളവരെ കൊണ്ടുവരാന്‍ അടുത്തയാഴ്ച സര്‍വീസ് തുടങ്ങും. നൈജീരിയയില്‍ നിന്ന് ഈയാഴ്ച സര്‍വീസ് തുടങ്ങും. ബ്രസീല്‍, പെറു, ചിലി എന്നിവിടങ്ങളിലുള്ളവരെ റിയോ ഡി ജനീറോയില്‍ നിന്ന് വിമാനത്തില്‍ കൊണ്ടുവരും. ശ്രീലങ്കയില്‍ കുടുങ്ങിക്കിടക്കുന്നവരെ കപ്പലില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Post Your Comments