ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെട്രോളൊഴിച്ച് തീവെച്ച് കൊന്ന കേസില്‍ അണ്ണാ ഡി എം കെ നേതാക്കള്‍ പിടിയിൽ. 15 വയസുകാരിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തമിഴ്നാട് വില്ലുപുരത്താണ് ദാരുണ സംഭവം ഉണ്ടായത്.
കുട്ടിയുടെ അച്ഛനുമായുള്ള കുടുംബ പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുരുകന് എന്നയാളും സഹായിയും ചേർന്നാണ് കുട്ടിയെ വീട്ടില്‍ക്കയറി തീക്കൊളുത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനി ജയശ്രീയാണ് കൊല്ലപ്പെട്ടത്.
Post Your Comments