ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ സ്നേഹത്തിലും ഐക്യത്തിലും കഴിയുന്ന മതങ്ങളെ തമ്മിലടിപ്പിച്ച് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അസമത്വത്തിനെതിരെ അവർ ആയുധങ്ങള്‍ എടുക്കണമെന്ന് ഐസ്‌ഐസ് ആഹ്വാനം നടത്തി. ഐഎസ്ഐഎസിന്റെ ഓണ്‍ലൈന്‍ മാസികയായ വോയ്‌സ് ഓഫ് ഹിന്ദിലാണ് ആയുധങ്ങള്‍ എടുക്കാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.
വോയ്‌സ് ഓഫ് ഹിന്ദില്‍ പൗരത്വ ഭേദഗതിയും, ദേശീയ പൗരത്വ രജിസ്റ്ററും ആണ് ഇത്തവണത്തെ പ്രധാന വിഷയം. ജിഹാദിനും തവ്ഹീദിനും വേണ്ടിയുള്ള ആഹ്വാനം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ന്യുനപക്ഷ മതം ആയുധങ്ങള്‍ എടുക്കാന്‍ ഐസ്‌ഐഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഎഎ, എന്‍ആര്‍സി എന്നിവ ഇവരോടുള്ള അനീതിയാണെന്ന് ലേഖനത്തില്‍ പറയുന്നു.
ദക്ഷിണേഷ്യന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐഎസിന് ഇന്ത്യയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആളുകളെ ഐഎസ്‌ഐഎസ് ആശയത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനായാണ് മാസിക ആരംഭിച്ചിരിക്കുന്നത്.
Post Your Comments