
മുംബൈ • വിവാദ നടിയും മോഡലുമായ പൂനം പാണ്ഡെയെ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പൂനത്തിനൊപ്പം ആണ്‍ സുഹൃത്തായ സാം അഹമ്മദ് ബോംബെ (46) നെയും മറൈന്‍ ഡ്രൈവ് പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും യാതൊരു കാരണവുമില്ലാതെ മറൈൻ ഡ്രൈവില്‍ ആഡംബര കാറില്‍ പുറത്ത് കറങ്ങി നടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഐപിസിയിലെ 188, 269, 51 (ബി) വകുപ്പുകൾ പ്രകാരമാണ് മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷനിൽ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും കേസെടുത്തിട്ടുണ്ടെന്നു മുതിർന്ന പോലീസ് ഇൻസ്പെക്ടർ മൃത്യുഞ്ജയ് ഹിരേമത്ത് പി.ടി.ഐയോട് പറഞ്ഞു.
ഇവരുടെ ബിഎംഡബ്ല്യു കാറും പോലീസ് പിടിച്ചെടുത്തു.
Post Your Comments