Latest NewsIndiaNews

അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പോലീസുകാരന് കോവിഡ്

മുംബൈ: റിപ്പബ്ലിക് ടിവി സ്ഥാപകനും എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്‌ത പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടയിൽ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏപ്രില്‍ 28 ന് അര്‍ണാബ് ഗോസ്വാമിയെ 12മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. രണ്ട് പോലീസുകാരാണ് ചോദ്യം ചെയ്യാൻ ഉണ്ടായിരുന്നത്.

Read also: അറുനൂറിലേറെ ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ്

പാല്‍ഘറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ വന്ന പരാതിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായുള്ള വിമർശനങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ. പോലീസ് സ്റ്റേഷനില്‍ വിളിച്ച്‌ വരുത്തി ചോദിച്ച ചോദ്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചെയ്യാമായിരുന്നുവെന്നും അര്‍ണാബിന് വേണ്ടി ഹരീസ് സാല്‍വേ സുപ്രീം കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button