ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപന ഭീതി ഒഴിയുന്നില്ല. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് മരണ സംഖ്യ 2206 ആയി. ഇതുവരെ സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 67000 കടന്നു. 24 മണിക്കൂറിനിടെ 4213 പോസിറ്റീവ് കേസുകളും 97 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 67152 ഉം മരണം 2206 ഉം ആയി. 44029 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 20917 പേർ രോഗമുക്തി നേടി.
669 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്‌നാട് ഡൽഹിയെ കടത്തിവെട്ടി. ഇതിൽ 509 പേരും ചെന്നൈയിലാണ്. സംസ്ഥാനത്ത് 7,204 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം 47 ആയി ഉയർന്നു. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 398 പോസിറ്റീവ് കേസുകളും 21 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 278 കൊവിഡ് കേസുകളും 18 മരണവും അഹമ്മദാബാദിലാണ്. ഗുജറാത്തിലെ ആകെ പോസിറ്റീവ് കേസുകൾ 8195 ഉം മരണം 493 ഉം ആയി. അഹമ്മദാബാദിൽ കൊവിഡ് ബാധിച്ച് പ്രാദേശിക കോൺഗ്രസ് നേതാവ് മരിച്ചു.
ഉത്തർപ്രദേശിൽ 102 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതർ 750 കടന്നതോടെ ആഗ്രയിലെ ചീഫ് മെഡിക്കൽ ഓഫീസറെ മാറ്റി. ത്രിപുര അംബാസയിലെ ബിഎസ്എഫ് ക്യാമ്പിൽ കൊവിഡ് പടർന്നുപിടിക്കുകയാണ്. 122 ജവാന്മാർക്കും, കുടുംബാംഗങ്ങൾക്കും അടക്കം 148 പേർക്കാണ് ഇതുവരെ കൊവിഡ് പിടിപ്പെട്ടത്. ഡൽഹിയിൽ ആകെ പോസിറ്റീവ് കേസുകൾ 6923 ആണ്. രാജസ്ഥാനിൽ ആകെ പോസിറ്റീവ് കേസുകൾ 3814 ഉം മരണം 108 ഉം ആയി.
Post Your Comments