Latest NewsKeralaNewsInternational

നാട്ടിലേക്ക് പോകാൻ പേര് നൽകി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ സൗദിയിൽ മരിച്ച നിലയിൽ

റിയാദ്; നാട്ടിലേക്ക് പോകാൻ പേര് നൽകി കാത്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ സൗദിയിൽ മരിച്ച നിലയിൽ , നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മലയാളി യുവതിയെ സൗദിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്, വാഴമുട്ടം കൊല്ലടിയില്‍ പരേതനായ മാത്യുവിന്റെ മകള്‍ സ്‌നേഹ മാത്യു (30) ആണ് മരിച്ചത്.

റിയാദിലെ തബൂക്കിലെ മിലിട്ടറി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജിജോ വര്‍ഗീസ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്, നാട്ടില്‍പോകാന്‍ വേണ്ടി ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. രണ്ട് മക്കളുണ്ട്. തബൂക്ക് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മൂത്ത മകള്‍ എയ്ഞ്ചല്‍. നാല് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞുമുണ്ട്.

റിയാദിൽ നിന്നും മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്ക് കോണ്‍സുലേറ്റിന് കീഴിലുള്ള കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി അംഗം ലാലു ശൂരനാടും സഹപ്രവര്‍ത്തകരും രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button