തിരുവനന്തപുരം: മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി. രാവിലെ 9 മുതല്‍ രാത്രി 7 മണിവരെയായിരിക്കും ഷാപ്പ് പ്രവർത്തിക്കുന്നത്. ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല പകരം കള്ള് പാഴ്സല്‍ നല്‍കും. ഒന്നര ലീറ്റര്‍ കള്ള് ഒരാൾക്ക് വാങ്ങാനാകും. ഒരു സമയം ക്യൂവില്‍ 5 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല.
Read also: മുപ്പതിനായിരം രൂപ മുടക്കി കാര്‍ വിളിച്ച് വീട്ടിലെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ
കള്ള് വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്. . 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചാല്‍ ശാരീരിക അകലം ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് പാഴ്‌സൽ നൽകാൻ തീരുമാനമായത്.
Post Your Comments