Latest NewsNewsIndia

ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിയ്ക്കാനിരിയ്‌ക്കെ ആര്‍ക്കൊക്കെ യാത്ര ചെയ്യാം.. ബുക്കിംഗ്, ട്രെയിന്‍ സമയം എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ

ന്യൂഡല്‍ഹി : ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിയ്ക്കാനിരിയ്ക്കെ ആര്‍ക്കൊക്കെ യാത്ര ചെയ്യാം.. ബുക്കിംഗ്, ട്രെയിന്‍ സമയം എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ.  രാജ്യത്ത് നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ തുടങ്ങുമെങ്കിലും. കേരളത്തിലേക്ക് മെയ് 13 മുതലാണ് സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിം?ഗ് ഉണ്ടാവുക. തിങ്കളാഴ്ച് വൈകിട്ട് നാല് മണി മുതല്‍ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാം. ഐആര്‍സിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം അടക്കം 15 പ്രധാന ന?ഗരത്തിലേക്കാണ് സര്‍വീസ് ഉണ്ടാകുക.

Read Also : സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികളില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കേരളം വീണ്ടും ജാഗ്രതയിലേയ്ക്ക്

ലോക്ക് ഡൗണ്‍ ആരംഭിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമാണ് റെയില്‍വെ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ 15 പ്രത്യേക തീവണ്ടികളാവും ഓടുക. എല്ലാ തീവണ്ടികളും ദില്ലിയില്‍ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലിയിലേക്കുള്ള മടക്ക സര്‍വ്വീസും ഉണ്ടാകും. ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടി. രോഗലക്ഷണം ഇല്ലാത്തവരെ മാത്രം ട്രെയിനുകളില്‍ കയറ്റാനാണ് തീരുമാനമെന്നാണ് വിവരം. കണ്‍ഫേം ടിക്കറ്റില്ലാത്തവരെ സ്റ്റേഷനില്‍ പ്രവേശിപ്പിക്കില്ല. യാത്രക്കാര്‍ക്ക് മാസ്‌കും നിര്‍ബന്ധമാണ്.

ഡല്‍ഹി-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരം-ഡല്‍ഹി ട്രെയിനുകള്‍ ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളിലും സര്‍വീസ് നടത്താനാണ് ആലോചന. ഡല്‍ഹിയില്‍ നിന്നുളള ആദ്യ ട്രെയിന്‍ 13 നും തിരുവനന്തപുരത്ത് നിന്നുളള ആദ്യ ട്രെയിന്‍ 15 നും സര്‍വീസ് നടത്തുമെന്നാണ് സൂചന. ഹൗറ, രാജേന്ദ്രനഗര്‍, ദിബ്രുഗഡ്, ജമ്മുതാവി, ബിലാസ്പുര്‍, റാഞ്ചി, മുംബൈ, അഹമ്മദാബാദ്, അഗര്‍ത്തല, ഭുവനേശ്വര്‍, മഡ്ഗാവ്, സെക്കന്തരബാദ് എന്നിവടങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിനുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button