തിരുവനന്തപുരം: മകരപ്പൊങ്കല്‍ ( ജനുവരി 15) പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊങ്കല്‍ ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ട്രെയിന്‍ സര്‍വീസും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഒരുക്കിയിട്ടുണ്ട്. യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍. ടിക്കറ്റ് റിസര്‍വേഷനുകള്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു.
സ്പെഷ്യല്‍ ട്രെയിനുകളുടെ സമയം
06235 യശ്വന്ത്പൂര്‍-കൊച്ചുവേളി ഫെസ്റ്റിവല്‍ എക്സ്പ്രസ് സ്‌പെഷ്യല്‍ 13-ന് രാത്രി 11.55ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകീട്ട് 7.10ന് കൊച്ചുവേളിയില്‍ എത്തിച്ചേരും.
06236 കൊച്ചുവേളി-യശ്വന്ത്പുര്‍ ഫെസ്റ്റിവല്‍ എക്സ്പ്രസ് സ്‌പെഷ്യല്‍ 14-ന് രാത്രി 10 മണിക്ക് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് നാലരയ്ക്ക് യശ്വന്ത്പൂരിലെത്തും.
Post Your Comments