ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം നിയന്ത്രണം വിടുന്നു. ഇന്ന് മാത്രം 798 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8002 ആയി. 53 പേര് മരിച്ചു. 2051 പേര് മാത്രമാണ് ഇതുവരെ രോഗമുക്തി നേടിയത്. ചെന്നൈയിൽ മാത്രം ഇന്ന് 538 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയില്‍ മാത്രം 4372 രോഗികളായി. തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലും രോഗവ്യാപനം അനിയന്ത്രിതമാകുകയാണ്.
Post Your Comments