ഫ്ളോറിഡ: ലോക്ക് ഡൗൺ നടപടികൾ അവസാനിപ്പിക്കുന്ന അമേരിക്കയ്ക്ക് കനത്ത തിരിച്ചടി.അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്. തിങ്കളാഴ്ച വീണ്ടും തുറന്നതിനു ശേഷം ഫ്ളോറിഡയില്‍ 2,000 ല്‍ അധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇവിടുത്തെ രോഗബാധിതരുടെ എണ്ണം 40,596 ആയി ഉയര്‍ന്നു.
37,829 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 1,721 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.1,046 പേര്‍ക്ക് മാത്രമാണ് ഫ്ളോറിഡയില്‍ രോഗമുക്തി നേടാനായെതെന്നാണ് ഒൗദ്യോഗിക വിവരം.
അതേസമയം, രണ്ടാം ഘട്ട കോവിഡ് വ്യാപന ഭീതിയില്‍ ആണ് ഉത്തരകൊറിയ. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ബാറുകളും ക്ലബ്ബുകളും അടക്കാന്‍ കിം ഭരണകൂടം നിര്‍ദേശം നല്കി. തിങ്കളാഴ്ച മാത്രം ഇവിടെ 34 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10,874 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ നിശാക്ലബുകളിലും ഒരു ആഘോഷ പരിപാടിയിലും എത്തിയ 29കാരനില്‍ നിന്നാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഏറെപ്പേര്‍ക്കും വൈറസ് പടര്‍ന്നത്.
Post Your Comments