ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യം അതീവജാഗ്രതയിൽ തുടരവേ തിഹാര്‍ ജയിലിലും ആശങ്ക. ബലാത്സംഗക്കേസിലെ പ്രതിയെ ഇവിടെ എത്തിച്ചിരുന്നു. ഇയാള്‍ ബലാത്സംഗം ചെയ്‌ത പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ആശങ്ക. പ്രതിയെ ജയില്‍ അധികൃതര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനാ ഫലം വന്നിട്ടില്ല.
Read also: കോവിഡ് രോഗബാധയും മരണവും വര്‍ധിക്കുന്നതിനിടയിലും ലോക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്നാട്
ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടാല്‍ ഇയാള്‍ക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കും കൊറോണ ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവന്‍ ഷഹാബുദ്ദീന്‍ എന്നിവര്‍ കോവിഡ് 19 സംശയിക്കുന്ന പ്രതിയുമായി ഇവരൊന്നും നേരിട്ട് ഇടപഴകിയിട്ടില്ലെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments