IndiaNewsCrime

മദ്യപിക്കുന്നതിനൊപ്പം ടച്ചിങ്‌സിനായി താറാവിറച്ചി കൊണ്ടുവന്നില്ല ; യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

ചെന്നൈ : മദ്യപിക്കുന്നതിനൊപ്പം കഴിക്കാനായി താറാവിറച്ചി കൊണ്ടുവരാത്തതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തില്‍ കലാശിച്ചു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടയിൽ ശനിയാഴ്ച രാത്രിയായിരുന്നു  ടച്ചിങ്‌സുമായി ബന്ധപ്പെട്ട തർക്കം നടന്നത്. ചെങ്കല്‍പ്പേട്ട് സ്വദേശിയായ വിനായകമാണ്(43) കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ സുഹൃത്ത് വാസു(38)വിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

മദ്യവില്‍പ്പനശാലകള്‍ വീണ്ടും തുറന്നതോടെ ഒരുമിച്ചിരുന്ന മദ്യപിക്കാന്‍ സുഹൃത്തുക്കളായ ഇരുവരും തീരുമാനിക്കുകയായിരുന്നു. വിനായകം മദ്യ വാങ്ങിക്കാമെന്നും വാസു താറാവിറച്ചി പാകം ചെയ്ത് കൊണ്ടുവരണമെന്നുമായിരുന്നു ഇരുവരും തമ്മിലുള്ള ധാരണ. ഇതനുസരിച്ച് ശനിയാഴ്ച രാത്രി ഇരുവരും പ്രദേശത്തെ ഒരു കൃഷിയിടത്തില്‍ മദ്യപിക്കാനെത്തി. എന്നാല്‍ സ്ഥലത്തെത്തിയപ്പോളാണ് താന്‍ താറാവിറച്ചി കൊണ്ടുവന്നിട്ടില്ലെന്ന് വാസു സുഹൃത്തിനോട് പറഞ്ഞത്. ഇതോടെ വിനായകവും വാസുവും തമ്മില്‍ വഴക്കുണ്ടാവുകയും വാസു സുഹൃത്തിനെ കുത്തിക്കൊല്ലുകയുമായിരുന്നു. സംഭവത്തിന് ശേഷം മൃതദേഹം അവിടെതന്നെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്തതായും പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button