തൃശൂര്‍: ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരായി ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായതും പോസ്റ്റിട്ട സി.പി.എം നേതാവിനെതിരെ യൂത്ത്കോണ്‍ഗ്രസ് പരാതി നല്‍കി. പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ സി.ടി. സോമരാജനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ കമ്മിറ്റി പരാതി നൽകിയത്. ഷാഫി പറമ്പിലിന് കോവിഡ് ഉണ്ടെന്ന രീതിയിലും പ്രചരണം നടത്തിയതായാണ് ആരോപണം.
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയ മലയാളികളെ ഷാഫി പറമ്പിലും കോണ്‍ഗ്രസ് സംഘവും സന്ദര്‍ശിച്ചിരുന്നു. ഇവരെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ടാണ് സന്ദര്‍ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് സോമരാജ് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയത്.
Post Your Comments