Latest NewsNewsIndia

കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് കേന്ദ്രസംഘം

ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് കേന്ദ്രസംഘം എത്തുന്നു. രോഗവ്യാപനം രൂക്ഷമായ പത്തു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ദ്ധ സംഘത്തെ അയയ്ക്കുന്നത്. ഗുജറാത്ത്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര സംഘമെത്തുക.

Read Also : കേരളത്തിലേക്കുള്ള യാത്ര തടയാന്‍ തമിഴ് നാട്ടിലാകെ ഇന്നുമുതല്‍ പരിശോധന; പാസ് ഇല്ലെങ്കിൽ പിടി വീഴും

ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജൂനിയര്‍ സെക്രട്ടറി തലത്തിലുള്ള നോഡല്‍ ഓഫീസര്‍, പൊതുജനാരോഗ്യവിദഗ്ദ്ധന്‍ എന്നിവരാണ് സംഘത്തിലുണ്ടാകുക. സംസ്ഥാനങ്ങളിലെ രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം കേന്ദ്ര സംഘം നല്‍കും. നേരത്തെ ഈ സംസ്ഥാനങ്ങളിലെ കൊവിഡ് ഹോട്ട് സ്പോട്ടുകളായ 20 ജില്ലകളിലേക്ക് 20 അംഗ സംഘത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ചിരുന്നു.
ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഉയര്‍ന്ന മരണനിരക്കില്‍ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button