Latest NewsKeralaIndia

മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം പാർട്ടിയുടെ അന്തകൻ – ചോരത്തിളപ്പുള്ള പ്രായത്തിൽ ഞാനും ഇടത് പക്ഷമായിരുന്നു: പിന്നീട് സംഭവിച്ചതൊക്കെ വിശദീകരിച്ച് എ പി അബ്ദുള്ളക്കുട്ടി

പാർട്ടി മാറിയവൻ എന്ന ട്രോളുകളേ കുറിച്ചുള്ള മറുപടിയിൽ ഇ എംഎസും ഗൗരിയമ്മയും എത്രവട്ടം പാർട്ടി മാറി

മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം പാർട്ടിയുടെ അന്തകനെന്ന വിമര്ശനവമായി എ പി അബ്ദുള്ളക്കുട്ടി. ട്വിറ്ററിൽ അഭിമുഖം നടത്തിയ പെൺകുട്ടിക്ക് നൽകിയ മറുപടിയിലാണ് അബ്ദുള്ളക്കുട്ടി ഇങ്ങനെ ആരോപിച്ചത് . മെയ് 10ന് നടന്ന ട്വിറ്റർ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റ വാക്കിൽ വിവരിക്കാൻ പറഞ്ഞപ്പോൾ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞത് മുഖ്യമന്ത്രി സിപിഎം പാർട്ടിയുടെ അന്തകൻ ആണെന്നാണ്.

“ചോരത്തിളപ്പുള്ള പ്രായത്തിൽ ഞാനും ഇടത് പക്ഷമായി. പക്ഷെ പിന്നെ പിന്നെ മനസ്സിലായി ഏറ്റവും പിന്തിരിപ്പൻ നയങ്ങളും കൊലപാതകവും ചേർന്നൊരു പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും അതിൽ കയറുന്നത് മാഫിയ സംഘത്തിൽ കയറുന്ന പോലെയാണെന്നും. കാരണം പോരാൻ നോക്കിയാലും എതിർത്തു പറഞ്ഞാലും ഫലം മരണമാണ്”. ട്വിറ്ററിൽ അനുവദിച്ച #AbdullakuttySpeaks എന്ന ഇന്റർവ്യൂയിലായിരുന്നു ബിജെപി ഉപാധ്യക്ഷൻ ശ്രീ എ പി അബുള്ളകുട്ടിയുടെ പരാമർശം. കൂടാതെ ഗുരുവായൂർ ദേവസ്വത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി.

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തത് തെറ്റാണെന്നും അത് അമ്പലത്തിലെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കേണ്ടത് ആണെന്നും അബ്ദുള്ളക്കുട്ടി അഭിമുഖത്തിൽ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തെ കേന്ദ്രീകരിച്ച് നില നിൽക്കുന്ന മറ്റ് ഉപക്ഷേത്രങ്ങൾ ഉണ്ടെന്നും ഈ ഒരു പ്രതിസന്ധിയിൽ അവിടെ നിന്ന് പണം എടുക്കുന്നത് അവർക്ക് എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി മാറിയവൻ എന്ന ട്രോളുകളേ കുറിച്ചുള്ള മറുപടിയിൽ ഇ എംഎസും ഗൗരിയമ്മയും എത്രവട്ടം പാർട്ടി മാറിയെന്നും അവരെയൊക്കെ അപ്പോൾ ഈ ട്രോളുന്നവർ എന്ത് വിളിക്കും എന്നായിരുന്നു അബുള്ളകുട്ടിയുടെ മറുപടി. തന്റെ രാഷ്ട്രീയ നിലപാടുകൾ അന്നും ഇന്നും മാറിയിട്ടില്ല, കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് നരേന്ദ്രമോദിയുടെ വികസനത്തെ പുകഴ്ത്തി എന്ന കാര്യത്തിനാണ്. അന്നുമിന്നും തന്റെ കാഴ്ചപ്പാട് ഒന്നാണ് എന്നും ബിജെപി ഉപാധ്യക്ഷൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button