Latest NewsKeralaIndia

എപി അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന ഭീഷണി: കേരള പോലീസ് കേസെടുത്തില്ല, തിരൂര്‍ സ്വദേശിക്കെതിരെ മംഗളൂരുവില്‍ കേസ്

അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.

മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയ വഴി വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്. തിരൂര്‍ നിറമരുതൂര്‍ സ്വദേശിയായ അമദ്കാനകത്ത് സിദ്ദിഖിനെതിരെയാണ് കേസെടുത്തത്. ഇയളെ തിരഞ്ഞ് മംഗ്‌ളൂരു പൊലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു.വാരിയന്‍കുന്നന്‍ ലോകത്തെ ആദ്യത്തെ താലിബാന്‍ തലവനാണെന്ന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു അബ്ദുള്ളക്കുട്ടിക്കെതിരെ ഭീഷണി ഉയര്‍ന്നത്.

കോഴിക്കോട് യുവമോര്‍ച്ച പരിപാടിയുടെ വേദിയില്‍വെച്ചായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം. ഇതോടെ അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഫെയ്‌സ്ബുക്കിലാണ് വധഭീഷണി മുഴക്കിയ വിഡിയോ ഇയാൾ അപ്ലോഡ് ചെയ്തത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് വി പി കൃഷ്ണരാജ് മാഹി പൊലീസിലും പരാതി നല്‍കിയിരുന്നു.

അതേസമയം, കേരള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് കൊണ്ടാണ് മംഗളൂരു പൊലീസിന് പരാതി നല്‍കിയതെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. എ പി അബ്ദുള്ളക്കുട്ടിക്ക് മംഗളൂരുവിലും വീടുണ്ട്. അതിനാൽ ഇവിടെ നിന്നാണ് അദ്ദേഹം പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button