Latest NewsIndiaNews

യുഎഇ സര്‍ക്കാരിന്റെ ആരോഗ്യ പരിചരണ സേനയില്‍ അണിചേര്‍ന്ന് ഇനി ഇന്ത്യന്‍ മെഡിക്കല്‍ സംഘം കോവിഡിനെതിരെ പോരാടും : യുഎഇയ്ക്ക് എല്ലാവിധ പിന്തുണ നല്‍കി ഇന്ത്യ

ദുബായ് : യുഎഇ സര്‍ക്കാരിന്റെ ആരോഗ്യ പരിചരണ സേനയില്‍ അണിചേര്‍ന്ന് ഇനി ഇന്ത്യന്‍ മെഡിക്കല്‍ സംഘം കോവിഡിനെതിരെ പോരാടും. യുഎഇയ്ക്ക് എല്ലാവിധ പിന്തുണ നല്‍കി ഇന്ത്യ. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ കെട്ടുറപ്പ് പ്രകടമാക്കിക്കൊണ്ട് ഈ അനിശ്ചിതാവസ്ഥയില്‍ പരസ്പരം പിന്തുണയ്ക്കാന്‍ ഇരു രാജ്യങ്ങളും കാണിച്ച പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഈ ദൗത്യമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പറഞ്ഞു.അനിവാര്യ ഘട്ടത്തില്‍ ഒരു സുഹൃത്തിനെ സഹായിക്കുക എന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇത് നമ്മുടെ ദീര്‍ഘകാല സൗഹൃദത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More : കൊറോണ വൈറസിനെ പ്രതിരോധിയ്ക്കാണ്‍ ഇന്ത്യന്‍ സംഘം യുഎഇയില്‍ : രാജ്യത്തിന് അഭിമാന നിമിഷങ്ങള്‍ : ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ടെന്ന് പ്രവാസികള്‍

ശക്തമായ ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. യുഎഇയിലെ പ്രവാസികളും യുഎഇ പൗരന്മാരും അഭിമുഖീകരിക്കുന്ന സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ടുളള ഇടപെടലാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button