Latest NewsSaudi ArabiaNewsGulf

സൗദിയിൽ കോവിഡ് ബാധിച്ച് ഏഴു പേർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവർ 39000കടന്നു

റിയാദ് : സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന. പുതുതായി 1912 പേർക്ക് കൂടി ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്, ഏഴു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39,048ഉം, മരിച്ചവരുടെ എണ്ണം 246ഉം ആയി, രോഗമുക്തി നേടിയവരുടെ എണ്ണം 11,457ആയി ഉയർന്നു. 27,345 പേരാണ് നിലവിൽ ചികിത്‌സയിലുള്ളത്. ഇതിൽ 143 പേരുടെ നില ഗുരുതരമാണ്.

Also read : ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ച് വയസുകാരനും

ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന. 54കാരനാണ് മരിച്ചത്. 24 മണിക്കൂറിനിടെ 3,215 പേരിൽ നടത്തിയ പരിശോധനയിൽ . 1,189പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14ഉം,രോഗബാധിതരുടെ എണ്ണം 22,520ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ എണ്ണം 2,753ആയി ഉയർന്നു. നിലവിൽ 9,753 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,27,769പേർ കോവിഡ് പരിശോധനയ്ക്ക് വിധേയമായി.

Also read : ഷാര്‍ജയിലെ 49നില കെട്ടിടത്തിലെ തീപിടിത്തത്തിന് കാരണം സിഗററ്റ് കുറ്റി

ഒമാനിൽ രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു. 175 പേര്‍ക്ക് കൂടി ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍123 പേര്‍ വിദേശികളും 52 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 3399 ആയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1117 ആയി ഉയർന്നു. ഒമാനില്‍ പതിനേഴ് പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പതിനൊന്നു വിദേശികളുമാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button