ഷാര്‍ജ: ഷാര്‍ജയില്‍ 49 നിലകളുള്ള അബ്‌കോ ടവര്‍ തീപിടിക്കാന്‍ കാരണം അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റിയെന്ന് സ്ഥിരീകരിച്ചു. ഷാര്‍ജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ ദിനപ്പത്രമായ ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. നിരോധിത അലൂമിനിയം ക്ലാഡിങ് ഉപയോഗിച്ചായിരുന്നു കെട്ടിടത്തിന്റെ പുറംഭാഗത്തെ നിര്‍മിതികള്‍ ഉണ്ടാക്കിയിരുന്നത്. ഒന്നാം നിലയില്‍ നിന്ന് തീ അതിവേഗം മുകളിലേക്കെത്തുകയായിരുന്നു. സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് എല്ലാവരെയും പെട്ടെന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ആളപായം ഉണ്ടായില്ല. പലരുടെയും വിലപ്പെട്ട രേഖകൾ കത്തിനശിച്ചിരുന്നു.
Post Your Comments