മോസ്ക്കോ: കോവിഡ് 19 ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാൾക്ക് ദാരുണാന്ത്യം. റഷ്യന്‍ തലസ്ഥാനമായ മോസ്ക്കോയില്‍ ആണ് തീപിടിത്തമുണ്ടായത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്. രോഗിയുടെ മുറിയിലാണ് തീപിടിത്തമുണ്ടായത്. വടക്കുപടിഞ്ഞാറന്‍ മോസ്ക്കോയിലുള്ള ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
തീപിടിത്തത്തെ തുടര്‍ന്നു മറ്റു രോഗികളെ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മോസ്ക്കോ മേയര്‍ അറിയിച്ചു. അതേസമയം തീപിടിത്തത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയില്ല. ശനിയാഴ്ചയായിരുന്നു സംഭവം.
Post Your Comments