ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാറിന്റെ വായ്പ നടപടി , കേന്ദ്രനടപടിയെ സ്വാഗതം ചെയ്ത് മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരം .
കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി 4.2 ലക്ഷം കോടി രൂപ കൂടി അധികമായി വായ്പയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയാണ് മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരം അനുകൂലിച്ചത്. ഈ പണം സാമ്പത്തികമായി പിന്നോക്കം നില്‍കുന്നവര്‍ക്കു വിതരണം ചെയ്യുന്നതിനും സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും വിനിയോഗിക്കണമെന്ന് ചിദംബരം പറഞ്ഞു.
Read Also : സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു നല്‍കാനും സമ്പദ്വ്യവസ്ഥ പുനരാരംഭിക്കുന്നതിനും ഈ തുക ഉപയോഗിച്ചില്ലെങ്കില്‍ വീണ്ടും കൂടുതല്‍ തുക വായ്പയെടുക്കുന്നതു സാധ്യമാകില്ല. 2020-21 ബജറ്റിലെ ചെലവ് പുതുക്കുമെന്നും പ്രതീക്ഷിക്കുന്നു.’ – ചിദംബരം പറഞ്ഞു
വെള്ളിയാഴ്ചയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2020-21) 4.2 ലക്ഷം കോടി രൂപ കൂടി അധികമായി വായ്പയെടുക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചത്. 7.8 ലക്ഷം കോടി രൂപ കടമെടുക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് ആകെ 12 ലക്ഷം കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കടപ്പത്രത്തിലൂടെ 30,000 കോടി രൂപവീതം സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്.
Post Your Comments