Latest NewsIndiaNews

മതവിദ്വേഷം പരത്തുന്ന തരത്തില്‍ ബേക്കറിയുടെ പരസ്യം വിവാദത്തിലായി : ഉടമ അറസ്റ്റില്‍

ചെന്നൈ: മതവിദ്വേഷം പരത്തുന്ന തരത്തില്‍ ബേക്കറിയുടെ പരസ്യം വിവാദത്തിലായി , ഉടമ അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. വിദ്വേഷം പരക്കുന്ന രീതിയിലെ പരാമര്‍ശത്തോട് കൂടി പരസ്യം ചെയ്ത ബേക്കറി ഉടമയാണ് അറസ്റ്റിലായത്. ചെന്നൈയിലെ ടി നഗറിലുള്ള ജെയിന്‍ ബേക്കറീസ് ആന്‍ഡ് കണ്‍ഫെഷനറീസ് ഉടമ പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വാട്ട്‌സ്ആപ്പില്‍ ബേക്കറിയെക്കുറിച്ച് നല്‍കിയ പരസ്യമാണ് നടപടിക്ക് കാരണം. ഇയാള്‍ക്കെതിരെ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്താന്‍ ശ്രമിച്ചതിനും കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Read Also : ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതീവ സുരക്ഷ : പാകിസ്ഥാന് കര്‍ശന മുന്നറിയിപ്പ് നല്‍കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

തങ്ങളുടെ ബേക്കറിയില്‍ മുസ്ലിം വിഭാഗത്തിലുള്ളവര്‍ ജോലി ചെയ്യുന്നില്ലെന്നായിരുന്നു വാട്ട്‌സ്ആപ്പ് പരസ്യത്തില്‍ പറഞ്ഞത്.. ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കാന്‍ പ്രത്യേക വിഭാഗക്കാരില്ലെന്ന പരാമര്‍ശത്തിനെതിരെ നിയമ വിദഗ്ധരടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തങ്ങളുടെ ബേക്കറിയിലെ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് ജെയിന്‍ വിഭാഗത്തിലുള്ളവരാണെന്നായിരുന്നു അറിയിപ്പില്‍ പറയുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button