Latest NewsNewsInternational

വടക്കന്‍ സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ ചൈനീസ് സൈനികര്‍ തമ്മിൽ സംഘര്‍ഷം? നിർണായക വിവരങ്ങൾ പുറത്ത്

ഇരുഭാഗത്തും ചെറിയ പരിക്കുകള്‍ സംഭവിച്ചതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു

ന്യൂഡല്‍ഹി: വടക്കന്‍ സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ ചൈനീസ് സൈനികര്‍ തമ്മിൽ സംഘര്‍ഷം നടന്നതായി റിപ്പോർട്ട് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശനിയാഴ്ച ഇന്ത്യന്‍ ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍ വന്നതായാണ് ലഭ്യമാകുന്ന വിവരം. ഇത് മേഖലയില്‍ പിരിമുറക്കം സൃഷ്ടിച്ചു. രണ്ട് ഉന്നത സൈനികഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

നാകു ലാ സെക്ടറിന് സമീപത്താണ് ഇരുവശത്തുമുള്ള സൈനികര്‍ തമ്മില്‍ അക്രമണസ്വഭാവത്തോടെ ഉന്തുംതള്ളുമുണ്ടായത്. ഇരുഭാഗത്തും ചെറിയ പരിക്കുകള്‍ സംഭവിച്ചതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

150 ഓളം സൈനികര്‍ സംഘര്‍ഷ സമയത്ത് ഇവിടെയുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനീസ് സൈനികര്‍ക്കും പരിക്കേറ്റെന്ന് രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രാദേശിക തലത്തില്‍ ആശയവിനിമയം നടത്തി സംഘര്‍ഷം അവസാനിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം സംഘര്‍ഷം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആദ്യമായിട്ടല്ല സൈനികര്‍ ഏറ്റുമുട്ടുന്നത്. നേരത്തെ ഡോക്ലാമിലും മറ്റുമായി സൈനികര്‍ തമ്മില്‍ കല്ലേര്‍ നടത്തുകയും നേരിട്ട് ഏറ്റുമുട്ടുകയും ചെയ്ത സ്ഥിതിയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button