ദുബായ്: കോവിഡ് സാഹചര്യത്തിൽ ദുബായിലെ എല്ലാ വിസ ഇടപാടുകളും സേവനങ്ങളും സ്മാര്‍ട്ട് ചാനല്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ഓഫിസുകള്‍ സന്ദര്‍ശിക്കാതെ വീടുകളില്‍ നിന്നുതന്നെ ഓണ്‍ലൈന്‍ വഴി എല്ലാ ഇടപാടുകളും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വകുപ്പിന്റെ വെബ്സൈറ്റ് വഴിയും ജി.ഡി.ആര്.എഫ്.എ ദുബൈ (GDRFA dubai) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുമാണ് ഉപയോക്താക്കള്‍ സേവനങ്ങള്‍ ഉപയോഗിക്കേണ്ടത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിെന്റ നിര്‍ദേശാനുസരണമാണ് വകുപ്പിെന്റ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്.
എന്‍ട്രി പെര്‍മിറ്റുകള്‍, റെസിഡന്‍സി പെര്‍മിറ്റ്, സ്ഥാപന സേവനം, എയര്‍പോര്‍ട്ട്-തുറമുഖ സേവനം, നിയമലംഘനങ്ങളുടെ പരിഹാരം, വ്യക്തിഗത സ്റ്റാറ്റസ് തുടങ്ങിയ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാവും. ഇതുവഴി ഉപഭോക്താക്കളുടെ ഓഫിസ് സന്ദര്‍ശനങ്ങള്‍ 99 ശതമാനം കുറക്കാന്‍ കഴിഞ്ഞെന്ന് ജി.ഡി.ആര്.എഫ്.എ ദുബൈ അഡ്മിനിസ്ട്രേഷന് ഓപറേഷന് ഡയറക്ടര്‍ ക്യാപ്റ്റന്‍ മറിയം തായിബ് വെളിപ്പെടുത്തി. 2021ല്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും സ്മാര്‍ട്ട് ചാനല്‍ വഴി ആകുന്ന പദ്ധതിയുടെകൂടി ഭാഗമാണിത്.
ALSO READ: രാത്രി കാല നിശാ ക്ലബ്ബുകള്‍ വഴി കൊറോണ ബാധിതരുടെ എണ്ണം കൂടി; കർശന നടപടി സ്വീകരിച്ച് സർക്കാർ
ഇത് ജീവനക്കാരുടെ ഉല്പാദനക്ഷമത വര്‍ധിപ്പിച്ചുവെന്നും ക്യാപ്റ്റന്‍ മറിയം കൂട്ടിച്ചേര്‍ത്തു. തേസമയം, ദുബൈയിലെ വിസ സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്ബറായ 8005111ല്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. യു.എ.ഇക്ക് പുറത്തുള്ളവര്‍ 0097143139999 എന്ന നമ്ബറിലാണ് വിളിക്കേണ്ടത്. gdrfa@dnrd.ae, amer@dnrd.ae എന്നീ ഇ-മെയില്‍ വഴിയും വിവരങ്ങള്‍ ലഭിക്കും.
Post Your Comments