തിരുവനന്തപുരം: വ്യാഴാഴ്ച ഗള്‍ഫില്‍ നിന്ന് പ്രവാസികളുമായി എത്തിയ ആദ്യ രണ്ടു വിമാനങ്ങളിലെ ഓരോരുത്തര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണം ശക്തമാക്കി. ദുബായ് – കരിപ്പൂര്‍, അബുദാബി – കൊച്ചി വിമാനങ്ങളില്‍ വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം വിമാനങ്ങളില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്കും രോഗബാധയുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച കോട്ടയ്ക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39കാരന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24കാരന് കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഐസൊലേഷനിലാണ്.
Post Your Comments