ബെയ്ജിംഗ് : തളര്‍ന്നു കിടന്ന സ്വന്തം മാതാവിനെ മകന്‍ ജീവനോടെ കുഴിച്ചുമൂടി . പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടത് പാതി ജീവന്‍ പോയ വൃദ്ധയെയാണ്. . അതീവ ഗുരുതരാവസ്ഥയിലായ ആ അമ്മ ഇപ്പോള്‍ ജീവനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. വടക്കന്‍ ചൈനയിലാണ് സംഭവം.
അമ്മയെ ജീവനോടെ കുഴിച്ചിട്ട മകനെതിരെ പൊലീസ് കേസെടുത്തു. വടക്കന്‍ ചൈനയിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട കല്ലറയില്‍ അമ്മയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു മകന്‍. അഴുക്ക് നിറഞ്ഞ കുഴിയില്‍ നിന്നും സ്ത്രീയെ പുറത്തെടുക്കുകയായിരുന്നു.
മെയ് 2ന് നടക്കാന്‍ വയ്യാത്ത അമ്മയെ മകന്‍ വീല്‍ചെയറിലിരുത്തി കൊണ്ടുപോയതായി മകന്റെ ഭാര്യ പൊലീസിനു മൊഴി നല്‍കി. മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയെ കാണാതായപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് അമ്മയെ കുഴിച്ചുമൂടിയ സ്ഥലം മകന്‍ പൊലീസിന് കാണിച്ചുകൊടുത്തത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. പകുതി മൂടിയ കുഴിയില്‍ നിന്നും സ്ത്രീയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവിനെ കണ്ടെത്തണമെന്ന മകന്റെ ഭാര്യയുടെ പരാതിയിന്മേലായിരുന്നു അന്വേഷണം. ശരീരം തളര്‍ന്നു കിടപ്പിലായ 79വയസ്സുള്ള അമ്മയെ പരിചരിക്കുന്നതില്‍ മകന്‍ അസ്വസ്ഥനായിരുന്നു എന്നും അതാണ് ഇത്തരം ക്രൂരതയിലേക്ക് അയാളെ നയിച്ചതെന്നും ചൈനിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments