തിരുവനന്തപുരം : അവധിയില്‍ നാട്ടിലെത്തി വിദേശത്തേയ്ക്ക് പോകാനാകാതെ കുടുങ്ങി കിടക്കുന്നവര്‍ക്ക് എന്ന് വിദേശത്തേയ്ക്ക് മടങ്ങാം എന്നതിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. വന്ദേ ഭാരത് മിഷനിലാണ് സംശയനിവാരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുമായി മന്ത്രി സംവദിക്കുന്നത്. മന്ത്രിയുടെ ഫെയ്സ്ബുക് പേജിലും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. വാട്‌സാപില്‍ സംശയങ്ങള്‍ ചോദിക്കാനുള്ള നമ്പര്‍ 7907599790.
ഇന്ത്യയില്‍ നിന്ന് പ്രവാസിക്ക് എന്ന് വിദേശത്തേയ്ക്ക് മടങ്ങാം. അവധിയില്‍ നാട്ടിലെത്തി ഇവിടെ ആയിപ്പോയവര്‍ എന്തു ചെയ്യും. വിദേശത്ത് പാസ്‌പോര്‍ട് കാലാവധി കഴിഞ്ഞവര്‍ എന്തു ചെയ്യും. കുവൈത്തില്‍ നിന്ന് ആളുകളെ വിട്ടയയ്ക്കില്ല എന്ന പ്രചാരണം സത്യമാണോ? എന്നു തുടങ്ങി വിദേശത്തും സ്വദേശത്തുമുള്ളവരുടെ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്.
നിലവില്‍ കുവൈറ്റ് സര്‍ക്കാരും ഇന്ത്യയും തമ്മില്‍ ഏറ്റവും ഊഷ്മള ബന്ധമാണുള്ളത്. കഴിഞ്ഞ വര്‍ഷം കുവൈത്ത് സന്ദര്‍ശിച്ച് അവിടുത്തെ വിദേശകാര്യ സഹമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നും. തൊഴില്‍ പ്രശ്‌നങ്ങള്‍ തൊഴില്‍ മന്ത്രിയുമായും സംസാരിച്ചിരുന്നു. അതുകൊണ്ടു തന്നെ നയതന്ത്രപരമായ യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ല. കുവൈത്തില്‍ നിന്ന് നേരത്തെ തീരുമാനിച്ച പോലെ തന്നെ വിമാന സര്‍വീസ് നടത്തും. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ അനാവശ്യമായ ആശങ്ക പരത്തുന്നതാണ്. ഇതില്‍ നിന്ന് ആളുകള്‍പിന്‍മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് നാട്ടിലേയ്ക്ക് വന്ന് തിരിച്ചുപോകാനാകാതെ കുടുങ്ങികിടക്കുന്നവരാണ് അദ്ദേഹവുമായി സംസാരിച്ചത്. എല്ലാ രാജ്യങ്ങളുമായും ഇന്ത്യ നല്ല നയതന്ത്രമാണ് പുലര്‍ത്തി വരുന്നത്. എന്നാല്‍ ഇതെല്ലാം സംബന്ധിച്ച് നി അവിടുത്തെ സര്‍ക്കാരുകളാണ് തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കു വിമാന സര്‍വീസ് ആരംഭിക്കുകയോ ഷെഡ്യൂള്‍ ചെയ്യുകയോ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫ്‌ലൈറ്റ് വരും. പക്ഷെ ഇന്ത്യയില്‍ നിന്നു തിരിച്ചു പോകുന്ന കാര്യത്തില്‍ അവിടുത്തെ സര്‍ക്കാരുകളാണ് തീരുമാനം എടുക്കേണ്ടത്. അവിടുത്തെ സര്‍ക്കാര്‍ ആളുകളെ തിരിച്ചു കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നത് ആ സര്‍ക്കാര്‍ തീരുമാനിച്ച് സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കടപ്പാട്
മലയാള മനോരമ
Post Your Comments