കോട്ടയം : കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിലെ റെഡ് സോണ്‍ മേഖലയിൽ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയില്ല. തിരുവള്ളൂരിൽ നിന്ന് 34 വിദ്യാര്‍ഥികളാണ് തിരുവള്ളൂരില്‍ നിന്നും കോട്ടയത്തെത്തിയത്. ഇതില്‍ നാല് പേര് മാത്രമാണ് ക്വാറന്റൈനില്‍ പോയത്. ബാക്കി 30 വിദ്യാർത്ഥികളാണ് ക്വാറന്റീനിൽ പോകണമെന്ന നിർദ്ദേശം പാലിക്കാതെ മുങ്ങിയത്. ഇതോടെ ഇവരെ കണ്ടെത്താൻ ജില്ലാ ഭരണകൂടം പൊലീസിന്റെ സഹായം തേടിയിട്ടുണ്ട് .
ഇന്നലെ രാവിലെയാണ് തമിഴ്നാട്ടിലെ റെഡ് സോൺ ജില്ലയായ തിരുവള്ളൂരിൽ നിന്ന് 34 വിദ്യാർത്ഥികൾ കോട്ടയം ജില്ലയിൽ മടങ്ങിയെത്തിയത്. ഇവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഭൂരിഭാഗം പേരും വീട്ടിൽ തുടരുകയാണ്. ഇതോടെയാണ് ജില്ലാ ഭരണകൂടം പൊലീസിന്റെ സഹായം തേടിയത്. അതേസമയം വിദ്യാർത്ഥികളെ അതിർത്തി കടത്തി വിട്ട വിവരം പാലക്കാട് നിന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നില്ല. 117 വിദ്യാർത്ഥികളാണ് തിരുവള്ളൂരിൽ നിന്ന് സംസ്ഥാനത്തേക്ക് വന്നത്.
മറ്റ് ജില്ലകളിലെത്തിയവരും ക്വാറന്റീനിൽ പോയിട്ടില്ലെന്നാണ് സൂചന. വിദ്യാർത്ഥികൾ താമസിച്ചിരുന്ന ജില്ലയിൽ ഇന്നലെ മാത്രം എഴുപത്തിയഞ്ച് പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്.
Post Your Comments