കൊല്ലം : കൊറോണ ചെക്ക്പോസ്റ്റിൽ പോലീസ്, ഭക്ഷ്യസുരക്ഷാ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പിടിച്ചെടുത്ത 5000 കിലോഗ്രാം പഴകിയ മത്സ്യം നശിപ്പിച്ചു.
കർണാടകത്തിൽനിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന മത്തി, ചൂര, അയല എന്നീ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടാണ് പിടിച്ചെടുത്തത്. പഴകിയ മത്സ്യമാണെന്ന തീരുമാനത്തിൽ മത്സ്യം നശിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതോടെ മത്സ്യം ഉപയോഗയോഗ്യമാണെന്ന വാദവുമായി ലോറി ഡ്രൈവറും സഹായിയും രംഗത്തെത്തി.ഇതോടെ മത്സ്യം പരിശോധിക്കാനായി ലാബിലേക്ക് അയ്ക്കുകയായിരുന്നു.
തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ പിടിച്ചെടുത്തത് പഴകിയ മത്സ്യം തന്നെയാണെന്ന് ലാബ് റിപ്പോർട്ട്എത്തി. ഇതോടെ ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Post Your Comments