Latest NewsNewsIndia

അതിഥി തൊഴിലാളികളുടെ സമഗ്ര വിവരങ്ങളടങ്ങുന്ന പട്ടിക തയ്യാറാക്കാനൊരുങ്ങി കേന്ദ്ര തൊഴിൽ മന്ത്രാലയം

കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ സ്ഥലങ്ങളിൽ ശമ്പളം കുറയ്ക്കുന്നതും തൊഴിലാളികളെ പിരിച്ചു വിടുന്നതും യൂണിയൻ നേതാക്കൾ ശ്രദ്ധയിൽപെടുത്തി

ന്യൂഡൽഹി : രാജ്യത്തെ അതിഥി തൊഴിലാളികളുടെ സമഗ്ര വിവരങ്ങളടങ്ങുന്ന പട്ടിക കേന്ദ്ര തൊഴിൽ മന്ത്രാലയം തയാറാക്കുന്നു. ഇതിനായി സംസ്ഥാനങ്ങളിൽ നിന്നും വിവരം ശേഖരിച്ചുവരികയാണെന്നും  ലേബർ സെക്രട്ടറി ഹീരാലാൽ സമരിയ അറിയിച്ചു.

അതിഥി തൊഴിലാളികൾ ഇപ്പോഴുള്ള സംസ്ഥാനങ്ങൾ വിട്ട് സ്വന്തം സ്ഥലങ്ങളിലേക്കു മടങ്ങാതിരിക്കാൻ തൊഴിലാളി യൂണിയനുകൾ സമ്മർദം ചെലുത്തണമെന്ന് തൊഴിൽമന്ത്രി സന്തോഷ് ഗാങ്‌വാറും ആവശ്യപ്പെട്ടു. തൊഴിലാളി‍കൾക്കായി ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനുകളിൽ അവരിൽ നിന്നു ടിക്കറ്റിനു പണം വാങ്ങുന്നില്ലെന്നും അഥവാ വാങ്ങിയാൽ അതു തിരിച്ചുനൽകുമെന്നും മന്ത്രി പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ സ്ഥലങ്ങളിൽ ശമ്പളം കുറയ്ക്കുന്നതും തൊഴിലാളികളെ പിരിച്ചു വിടുന്നതും യൂണിയൻ നേതാക്കൾ ശ്രദ്ധയിൽപെടുത്തി. പരിഷ്കരിച്ച തൊഴിൽചട്ടങ്ങൾ കോവിഡ് ഭീഷണി ഒഴിവാകുന്നതുവരെ നടപ്പാക്കില്ലെന്ന് സർക്കാർ ചർച്ചയിൽ ഉറപ്പുനൽകിയതായും പറഞ്ഞു.

തൊഴിലാളികളുടെ റജിസ്ട്രി ഉണ്ടാക്കണമെന്നത് ബിഎംഎസ് ഏറെക്കാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണെന്ന് ചർച്ചയിൽ പങ്കെടുത്ത ബിഎംഎസ് ദേശീയ പ്രസിഡന്റ് സി.കെ. സജി നാരായണൻ പറഞ്ഞു. കൂടാതെ ഗുജറാത്തടക്കം ചില സംസ്ഥാനങ്ങളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽസമയം 12 മണിക്കൂറാക്കി വർധിപ്പിച്ചത് പിൻവലിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button