Latest NewsIndiaNews

ഇന്ത്യയിലെത്തിയ ഗള്‍ഫിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചുപോകാന്‍ കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: കോവിഡ് ഭീതിക്ക് മുൻപ് നാട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചുപോകാന്‍ അനുമതി നൽകി കേന്ദ്രം. ആരോഗ്യ പ്രവര്‍ത്തകരെ തിരിച്ചുകൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യുന്ന ആശുപത്രികളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് നടപടികള്‍ ആരംഭിക്കാവുന്നതാണ്.

Read also: സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

വിദേശത്ത് നിന്നെത്തുന്ന വിമാനങ്ങളിലായിരിക്കും ഇവരെ തിരിച്ച്‌ കൊണ്ടുപോകേണ്ടതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കുവൈറ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം അനുഭവപ്പെട്ടതോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രത്തെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button