കുവൈത്ത് സിറ്റി • പത്തനംതിട്ട സ്വദേശി കുവൈത്തില്‍ നിര്യാതനായി. മല്ലപ്പള്ളി ആനിക്കാട് പ്രിൻസ് മാത്യു ജോസഫ് (33) ആണ് അന്തരിച്ചത്. മുബാറക് ആശുപത്രിയില്‍ നഴ്സായി ജോലി നോക്കുകയായിരുന്നു. ആശുപത്രിയിലെ കോവിഡ് ഐ.സി.യു വിഭാഗത്തിലെ നഴ്സിംഗ് സ്റ്റാഫ് ആയിരുന്നു. നേരത്തെ ഇതേ ആശുപത്രിയിൽ അഞ്ചാം വാര്‍ഡിലായിരുന്നു ജോലി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments