കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈറ്റില്‍ ഞായറാഴ്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ ആരംഭിയ്ക്കും. ഇതോടെ അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നതിന് വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് നാലു മുതല്‍ രാവിലെ എട്ട് വരെ കര്‍ഫ്യൂ നിലവിലുള്ള സാഹചര്യത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ശനിയാഴ്ചയും ഞായറാഴ്ചയും പകല്‍ എട്ടു മണിക്കൂര്‍ വീതമാണ് ബാക്കി. അതിനാല്‍ ചുരുങ്ങിയ സമയത്തിനകം കിട്ടാവുന്നതൊക്കെയും വാങ്ങുന്നതിനായിരുന്നു തിരക്ക്.
20 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളെങ്കിലും സംഭരിക്കുക എന്നതായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ഭക്ഷ്യവിതരണ കടകളില്‍ തിരക്ക് നിയന്ത്രണാതീതവുമായി. പാചകവാതക സിലിണ്ടര്‍ വിതരണ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യു സമയം ദീര്‍ഘിപ്പിച്ചത്.
Post Your Comments