തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ എത്തിക്കാത്തതിനെ വിമർശിച്ച് കെഎസ് ശബരിനാഥൻ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്രയും ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിയിട്ടും ഒരു മലയാളിയെ പോലും കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ട്രെയിനില്‍ ഇങ്ങോട്ട് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളുമെന്ന് ശബരിനാഥൻ ചോദിക്കുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ എത്തിക്കുവാൻ വേണ്ടി ഇന്ത്യൻ റെയിൽവേ ഇതുവരെ 302 ട്രെയിനുകൾ ഓടിച്ചു. ഈ മാർഗ്ഗത്തിലൂടെ ഏകദേശം 3.4 ലക്ഷം പേർ സ്വദേശങ്ങളിൽ എത്തി. (Updated)
ഇനി കേരളത്തിന്റെ കണക്ക് നോക്കാം:
i) നോർക്ക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ഇതര സംസ്‌ഥാന മലയാളികളുടെ എണ്ണം = രണ്ടു ലക്ഷം
ii) ഇതിൽ കേരളത്തിലേക്ക് ഇതുവരെ വന്ന ട്രെയിനുകളുടെ എണ്ണം = പൂജ്യം.
ഇത്രയും ട്രെയിനുകൾ ഇന്ത്യയിൽ ഓടിയിട്ടും ഒരു മലയാളിയെ പോലും കേരള സർക്കാരിനും കേന്ദ്ര സർക്കാരിനും ട്രെയിനിൽ ഇങ്ങോട്ട് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. എന്തിനാണ് ഈ കേരള ഹൗസും പ്രത്യേക പ്രതിനിധിയും അവരുടെ സന്നാഹങ്ങളും?
Post Your Comments