തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റേയും പേരില്‍ പ്രതിയായ സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിവരുന്നത്. മുഖ്യമന്ത്രി വരുന്ന വഴിയിൽ കരിങ്കൊടി കാണിച്ചായിരുന്നു കഴിഞ്ഞ ദിവസമങ്ങളിലെല്ലാം പ്രതിഷേധം നടന്നത്. എന്നാൽ, വിമാനത്തിലും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷം.
കണ്ണൂര്‍-തിരുവനന്തപുരം യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് വിമാനം സമരവേദിയാക്കിയത്.
‘പ്രവാചക നിന്ദ നടത്തി, കലാപാഹ്വാനത്തിന് ശ്രമം’: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനെതിരെ പോപ്പുലർ ഫ്രണ്ടിന്റെ പരാതി
മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പ്രതിഷേധക്കാരെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇ.പി. ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമാനത്തിനുള്ളില്‍ വെച്ച് തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശബരീനാഥ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി. ജയരാജന്‍ ആക്രമിക്കുകയായിരുന്നു എന്ന് ശബരീനാഥന്‍ ആരോപിച്ചു.
അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചാണ് എത്തിയതെന്ന് ഇ.പി ജയരാജൻ ആരോപിച്ചു. പ്രതിഷേധക്കാരെ പോലീസ് ബലമായി കീഴ്‌പ്പെടുത്തി.
Post Your Comments