വാഷിങ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്‍റെ സഹായിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഹൗസ് ആശങ്കയുടെ മുള്‍മുനയിലാണ്. അതേസമയം, പേഴ്സണല്‍ അസിസ്റ്റന്‍റ് ആഴ്ചകളോളമായി ഇവാന്‍കയ്ക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവ് കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച അതേ ദിവസം തന്നെയാണ് ഇവാന്‍കയുടെ സഹായിക്കും കോവിഡ് ബാധയുള്ളതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
അതേസമയം വൈറ്റ് ഹൗസ് ജീവനക്കാരില്‍ വൈറസ് ബാധ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലെ മക്നാനി പറഞ്ഞു. ഇതിനിടെ ഇവാന്‍കയും ഭര്‍ത്താവ് ജറേഡ് കുഷ്‌നറും മറ്റൊരു മുതിര്‍ന്ന ഉപദേശകനും കോവിഡ് പരിശോധനക്ക് വിധേയരായിരുന്നു. ഇവരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
Post Your Comments