KeralaLatest News

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം അ​ഞ്ച് കോ​ടി രൂ​പ നൽകിയ സംഭവം, ഹ​​​ര്‍​ജി​​​ക​​​ള്‍ ഫു​​​ള്‍​ബെ​​​ഞ്ചിന് വിട്ടു

ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബു സമര്‍പ്പിച്ചതുള്‍പ്പെടെ ഒരുകൂട്ടം ഹര്‍ജികളാണു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വം മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി അ​​​ഞ്ചു കോ​​​ടി രൂ​​​പ ന​​​ല്‍​കു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ ഫു​​​ള്‍​ബെ​​​ഞ്ചിന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ടാ​​​ന്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചു. ഉചിതമായ ബെഞ്ചിനെ തീരുമാനിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.

തുക കൈമാറാനുള്ള ഭരണസമിതി തീരുമാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സമിതിയംഗങ്ങളെ തുടരാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബു സമര്‍പ്പിച്ചതുള്‍പ്പെടെ ഒരുകൂട്ടം ഹര്‍ജികളാണു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

ഇതിനകം 5 കോടി രൂപ കൈമാറിയ നടപടി ഹര്‍ജിയിലെ തീര്‍പ്പിനു വിധേയമായിരിക്കുമെന്നു ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് എം. ആര്‍. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ഗുരുവായൂര്‍ ദേവസ്വം നിയമപ്രകാരം ക്ഷേത്രത്തിന്റെയും ഭക്തരുടെയും ആവശ്യത്തിനല്ലാതെ ദേവസ്വം ഫണ്ട് വിനിയോഗിക്കാനാവില്ലെന്നു ഹര്‍ജിഭാഗം വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button