മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 വൈറസ് ബാധ രൂക്ഷമായി തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നില്ല . വെള്ളിയാഴ്ചത്തെ കണക്കുകള്‍ കൂടി പുറത്ത് വന്നതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 19,063 ആയി. 1,089 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 784 എണ്ണവും മുംബൈയിലാണ്. ഇതോടെ രാജ്യത്തെ ആകെയുള്ള കേസുകളിൽ മുക്കാൽ ഭാഗവും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ആകെ 731 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതില്‍ 31 മരണവും മുംബൈയിലാണ്.അതേസമയം, കോവിഡ് പടര്‍ന്നു പിടിക്കുന്നതിനിടെ മുംബൈയുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തി. 24 മണിക്കൂര്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് വിശ്രമം ലഭിക്കാനായി കേന്ദ്രസര്‍ക്കാറില്‍ നിന്ന് കൂടുതല്‍ ജീവനക്കാരെ ആവശ്യപ്പെടും. എന്നാൽ iഇതിന് മുംബൈയുടെ നിയന്ത്രണം സൈന്യത്തിന് കൈമാറുമെന്ന് അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡിന്റെ ചങ്ങല മുറിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഉദ്ധവ് താക്കറെ സമ്മതിച്ചു. ശാരീരിക അകലം പാലിച്ചും ഫേസ്മാസ്ക് ഉപയോഗിച്ചും മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാവുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments