Latest NewsIndia

മഹാരാഷ്​ട്രയില്‍ പിടിവിട്ട്​ കോവിഡ് പ്രതിരോധം ​; സൈന്യത്തെ നിയന്ത്രണം ഏൽപ്പിക്കില്ലെന്ന് ഉദ്ധവ് താക്കറെ

രാജ്യത്തെ ആകെയുള്ള കേസുകളിൽ മുക്കാൽ ഭാഗവും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത്​ ആകെ 731 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

മുംബൈ: മഹാരാഷ്​ട്രയില്‍ കോവിഡ്​ 19 വൈറസ്​ ബാധ രൂക്ഷമായി തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നില്ല . വെള്ളിയാഴ്​ചത്തെ കണക്കുകള്‍ കൂടി പുറത്ത്​ വന്നതോടെ സംസ്ഥാനത്തെ വൈറസ്​ ബാധിതരുടെ എണ്ണം 19,063 ആയി. 1,089 പുതിയ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതില്‍ 784 എണ്ണവും മുംബൈയിലാണ്​. ഇതോടെ രാജ്യത്തെ ആകെയുള്ള കേസുകളിൽ മുക്കാൽ ഭാഗവും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത്​ ആകെ 731 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

ഇതില്‍ 31 മരണവും മുംബൈയിലാണ്​.അതേസമയം, കോവിഡ്​ പടര്‍ന്നു പിടിക്കുന്നതിനിടെ മുംബൈയുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ രംഗത്തെത്തി. 24 മണിക്കൂര്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക്​ വിശ്രമം ലഭിക്കാനായി കേന്ദ്രസര്‍ക്കാറില്‍ നിന്ന്​ കൂടുതല്‍ ​ജീവനക്കാരെ ആവശ്യപ്പെടും. എന്നാൽ iഇതിന്​ മുംബൈയുടെ നിയന്ത്രണം സൈന്യത്തിന്​ കൈമാറുമെന്ന്​ അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേസമയം, മഹാരാഷ്​ട്രയില്‍ കോവിഡിന്റെ ചങ്ങല മുറിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന്​ ഉദ്ധവ്​ താക്കറെ സമ്മതിച്ചു. ശാരീരിക അകലം പാലിച്ചും ഫേസ്​മാസ്​ക്​ ഉപയോഗിച്ചും മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാവുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button