ദില്ലി; വിശാഖ പട്ടണത്തെ വിഷവാതക ദുരന്തം അറിഞ്ഞ് താൻ വല്ലാതെ ഞെട്ടിത്തരിച്ചു പോയെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി, ട്വിറ്ററിലൂടെയാണ് തന്റെ വേദന രാഹുൽ ഗാന്ധി പങ്കുവച്ചത്.
ദുരന്ത ബാധിത മേഖലയിൽ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ താൻ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും അഭ്യര്‍ഥിക്കുന്നതായും രാഹുൽ വ്യക്തമാക്കി.
കൂടാതെ ദുരന്തത്തിൽ മൺമറഞ്ഞ് പോയവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് എത്രയും വേഗം സുഖമായി വരട്ടെയെന്നും ആദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വിശാഖപട്ടണത്തെ ആര്.ആര് വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേരാണ് ഇതുവരെ മരണപ്പെട്ടത്, വിഷവാതകം ശ്വസിച്ച നൂറിലേറേ പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫാക്ടറിക്ക് സമീപത്തുള്ള ഗ്രാമങ്ങളില്‍നിന്ന് 3000 പേരെ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു,
I’m shocked to hear about the
#VizagGasLeak . I urge our Congress workers & leaders in the area to provide all necessary support & assistance to those affected. My condolences to the families of those who have perished. I pray that those hospitalised make a speedy recovery.— Rahul Gandhi (@RahulGandhi) May 7, 2020
Post Your Comments